Saturday, 27 June 2015

List of Kerala State Ministers


List of Kerala State Ministers

1. Shri. Oommen Chandy - Chief Minister
2. Shri. P. K. Kunhalikutty - Minister for Industries and Information Technology
3. Shri. K. M. Mani - Minister for Finance, Law and Housing
4. Shri. K. P. Mohanan - Minister for Agriculture, Animal Husbandry,Printing and Stationery
5. Shri. Shibu Baby John - Minister for Labour and Rehabilitation
6. Shri. Anoop Jacob - Minister for Food and Civil supplies, Consumer Protection, Registration
7. Shri. Aryadan Mohammed - Minister for Power and Transport
8. Shri. K. C. Joseph - Minister for Rural Development Planning, Culture and NORKA
9. Shri. P. K. Abdu Rabb - Minister for Education
10. Shri. Ramesh Chennithala - Minister for Home and Vigilance
11. Shri. Adoor Prakash - Minister for Revenue and Coir
12. Shri. P. J. Joseph - Minister for Water Resources
13. Shri. A. P. Anilkumar - Minister for Welfare of Scheduled Castes & Backward Classes and Tourism
14. Shri. K. Babu - Minister for Fisheries, Ports and Excise
15. Shri. C. N. Balakrishnan - Minister for Co-operation Khadi and Village Industries and Pollution Control
16. Shri. V. K. Ebrahim Kunju - Minister for Public Works
17. Kumari P. K. Jayalakshmi - Minister for Welfare of Scheduled Tribes, Youth Affairs, Museum & Zoos
18. Dr. M. K. Muneer - Minister for Panchayat and Social Welfare
19. Shri. Manjalamkuzhi Ali - Minister for Urban Affairs and Welfare of Minorities
20. Shri. V. S. Sivakumar - Minister for Health, Family Welfare and Devaswom
21. Shri Thiruvanchoor Radhakrishnan - Minister for Forest ,Environment and Transport

Friday, 26 June 2015

കുമാരനാശാന്‍ (Kumaaranaashaan)

ആധുനിക കവിത്രയത്തില്‍ ഒരാളായ ശ്രീ കുമാരനാശാനെ കുറിച്ചാണ് ഇനി പറയുന്നത്..

(ബാക്കി രണ്ടു പേര്‍ ആരെല്ലാം ആണെന്ന് പറയാമോ ..?)


മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16,1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ.

ജനനം1873 12 ഏപ്രിൽ
കായിക്കരതിരുവനന്തപുരം
മരണം1924 ജനുവരി 16 (പ്രായം 50)
പല്ലന

ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.

കൗമാരം

അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിതമായി. പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ സ്കൂൾ പരീക്ഷ പാസ്സായി.
കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കുമാരു കിട്ടുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.

യൗവ്വനം

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.

ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ



ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ‍ തന്നെ ആ മഹായോഗിയും കുമാ‍രുവും വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരാ‍യണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച്മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഉപരിപഠനം

ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരാ‍യണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.

ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.

കൽക്കത്തയിൽ

തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.

തിരികെ അരുവിപ്പുറത്തേക്ക്

ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം

ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീ‍ർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം

1909-ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിധീകരിക്കപ്പെട്ടിട്ടുണ്ട്.

ആ‍ശാന്റെ രചനകൾ

വീണപൂവ്

1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത്


“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി

അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് "നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി.

ലീല

“നളിനി”യിലെ നായികാകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.

ചണ്ഡാലഭിക്ഷുകിയും കരുണയും

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസം കൊണ്ടാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനിൽ ജനിക്കുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.

കവിതയിലെ ഒരു ശകലം:

“ അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ”

ദുരവസ്ഥ

വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘ‍മായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.

പ്രരോദനം

ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെനിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മറ്റു കൃതികൾ

കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാ‍ഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദായോന്നമനം

1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത്‌ പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻപ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ്‌ എന്നു വാദിച്ചുകൊണ്ട്‌ സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌.

അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ പറയുന്നു -

"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്‌ , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്‌. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിന്‌ സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."

1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.

മരണം

1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.

Thursday, 25 June 2015

Nobel 2014 at a glance -current affairs






 

  Nobel 2014 at a glance




 Peace


 http://currentaffairsonline.in/image_resize.php?w=680&img=google/news_images/large/14101412935083postnobel.jpg

 
Children's rights activisits Malala Yousafzai of Pakistan and Kailash Satyarthi of India are the 2014 winners of the Nobel Peace Prize  for their struggle against the suppression of children and young people and for the right of all children to education.
 

 

Physics


The Nobel Prize in Physics 2014 was awarded jointly to Japanese  Isamu Akasaki, Hiroshi Amano and Shuji Nakamura "for the invention of efficient blue light-emitting diodes which has enabled bright and energy-saving white light sources".

 

Chemistry


The Nobel Prize in Chemistry 2014 was awarded jointly to Eric Betzig, Stefan W. Hell and William E. Moerner "for the development of super-resolved fluorescence microscopy".

 

Medicine


American-British scientist John O’Keefe and husband-and-wife team May-Britt and Edvard Moser have won the Nobel Prize in Physiology or Medicine 2014 for discovering an ‘inner GPS’ in the brain.

Literature


The Nobel Prize in Literature for 2014 is awarded to the French writer Patrick Modiano “for the art of memory with which he has evoked the most ungraspable human destinies and uncovered the life-world of the occupation”.
 

Economics


French economist Jean Tirole has won the 2014 Nobel Prize for economics for his work on how to "tame" the big businesses that dominate public monopolies like railways, highways and telecommunications.


തൈക്കാട്‌ അയ്യാ സ്വാമി



തൈക്കാട്അയ്യാ സ്വാമി


പ്രസിദ്ധ യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു തൈക്കാട്അയ്യാ സ്വാമി(1813 - 1909). ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും ശൈവസമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1813- മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ഭാഷയിൽ പാണ്ഡിത്യം നേടി. മാതാപിതാക്കൾ നല്കിയ പേര് സുബ്ബരായർ എന്നായിരുന്നു. ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പില്ക്കാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.

ഉള്ളടക്കം
  • 1 ജീവിതരേഖ
  • 2 നവോത്ഥാന പ്രവർത്തനങ്ങൾ
  • 3 അയ്യാസ്വാമികളുടെ പ്രവചനങ്ങൾ
  • 4 ശിഷ്യഗണം
  • 5 കൃതികൾ
  • 6 കൂടുതൽ വായനക്ക്
  • 7 പുറം കണ്ണികൾ
ജീവിതരേഖ
നവോത്ഥനകാലഘട്ടത്തിൽ കേരളം കണ്ട ആദ്യത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്നു ശിവരാജയോഗി തൈക്കാട്അയ്യാ സ്വാമികൾ. മലബാറിലെ കവളപ്പാറയിൽ നിന്നും തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ മുത്തുകുമാരന്റേയും കൊല്ലംകാരി ശൈവവെള്ളാളകുലജാതയായ രുക്മിണിയമ്മാളിന്റേയും മകനായി 1814 ലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുബ്ബയ്യനാണ്പില്ക്കാലത്ത്ശിവരാജയോഗി അയ്യാസ്വാമികളായിത്തീർന്നത്‌. ചെറുപ്പത്തിലേ ആധ്യാത്മികവിദ്യയിൽ ആകൃഷ്ടനായ സുബ്ബരായർ 12 -ാം വയസ്സിൽ മന്ത്രോപദേശം സ്വീകരിച്ചു. 16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ഇക്കാലത്ത് ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്. തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം ആംഗലഭാഷയിലും പരിജ്ഞാനം നേടി.
അനന്തശയനം കാണാനായി തിരുവനന്തപുരത്ത് എത്തിയ അയ്യാസ്വാമി ബന്ധുവായ ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയിൽ താമസമാക്കി. തിരുവനന്തപുരത്തുനിന്ന് പഴനിയിൽ ഗുരുനാഥനെ കണ്ടെത്താനായി യാത്രയായ അയ്യാവ് ഗുരുനിർദേശമനുസരിച്ച് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. കമലമ്മാൾ ആയിരുന്നു ഭാര്യ. അഞ്ച് സന്താനങ്ങൾ ഉണ്ടായി. രണ്ടാമനായ പഴനിവേൽ ഒരു അവധൂതനാവുകയും പില്ക്കാലത്ത് പിതാവിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിർത്തുകയും ചെയ്തു.
അയ്യാസ്വാമി ജീവിതവൃത്തിക്കായി പല തൊഴിലുകളും ചെയ്തിട്ടുണ്ട്. വെള്ളപ്പട്ടാളക്കാർക്ക് സാധനങ്ങൾ നല്കുന്ന സപ്ളയർ, മെസ് സെക്രട്ടറിയുടെ തമിഴ് ട്യൂട്ടർ, ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ റസിഡൻസി സൂപ്രണ്ട് (കൊ.. 1048-1084) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. അക്കാലംതൊട്ട് തൈക്കാട് അയ്യാ എന്നറിയപ്പെടാനും ആരംഭിച്ചു. റസിഡൻസി സൂപ്രണ്ടായിരിക്കെ ഇദ്ദേഹത്തിന്റെ അദ്ഭുതസിദ്ധികളെക്കുറിച്ച് കേൾക്കാനിടയായ ധാരാളംപേർ അയ്യാവിനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനുമായി വന്നുചേർന്നു. ചിത്രമെഴുത്ത് രവിവർമകോയിത്തമ്പുരാൻ, കുഞ്ഞൻപിള്ള ചട്ടമ്പി (ചട്ടമ്പിസ്വാമി), നാണുവാശാൻ (ശ്രീനാരായണഗുരു) തുടങ്ങിയ പ്രസിദ്ധരും ഇക്കൂട്ടത്തിൽ പ്പെടുന്നു.
പിതാവ്ഹൃഷികേശൻ തനിക്കു നൽകിയ , രസവാദനിർമ്മിതമായ സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നൽകി പൂജ ചെയ്തുകൊള്ളുവൻ നിർദ്ദേശ്ശിച്ചിട്ട്മുത്തുകുമാരൻ കാശിയിലേക്കു തീർത്ഥാടനത്തിനു പോയി.സുബ്ബയ്യൻ കൊടുങ്ങ്ല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു. സുബ്ബയ്യന്റെ ഒരു മാതുലൻ ഓതുവാർ ചിദംബരം പിള്ള തിരുവനന്തപുരം രാജകൊട്ടരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.സ്വാതി തിരുനാൾ സുബ്ബയ്യനെ ഗുരുവായി വരിച്ചു.ജയിലിൽ കിടന്നിരുന്ന മുത്തുകുമരൻ എന്നവൈകുണ് സന്യാസിയെ, അയ്യാവിന്റെ ആവശ്യപ്രകാരം സ്വാതിതിരുനാൾ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീർന്ന "അയ്യാ" വൈകുണ്ഠൻ അതോടെ ശിവഭക്തനായിമാറി.
ഷഷ്ടി പൂർത്തിയിലെത്തിയ 1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്റസിഡൻസി സൂപ്രണ്ട്ആയിരുന്നു .ആയില്യം തിരുനാളിനു ശേഷം മഹാരാജാവായ ശ്രീമൂലം തിരുനാളും അയ്യാവിനെ ആദരിച്ചിരുന്നു .അശ്വതി നാളിൽ ജനിച്ച അയ്യാ സമാധിക്കു തിരഞ്ഞെടുത്തത്ജൻമ നാളായ " മകം" (1909 കർക്കിടകം) ആയിരുന്നു. സ്വാമികളുടെ സമാധിസ്ഥലമായ തൈക്കാട്ടെ വെള്ളാള ശ്മശാനത്തിൽ നിന്നും സ്ഥലം പൊന്നും വിലക്കെടുത്ത്അവിടെ ശിവ ശക്തി ക്ഷേത്രം നിർമ്മിക്കപ്പെട്ടു. 1943 അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തിയത്ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അയ്യാ സ്വാമികളുടെ പടം കനകക്കുന്നു കൊട്ടരത്തിലെ തേവാരപ്പുരയിൽ എല്ലാ ദിവസവും പൂജിക്കപ്പെടുന്നു. ശങ്കരാചാര്യർക്കു ശേഷം മഹത്തായ സന്യാസി പരമ്പരകൾ ഉണ്ടായത്അയ്യാസ്വാമികൾക്കാണ്‌ .
അയ്യാ വൈകുണ്ഠൻ, ശ്രീ നാരായണ ഗുരു,ചട്ടമ്പി സ്വാമികൾ, സ്വയം പ്രകാശ യോഗിനിയമ്മ എന്നിവരുടെ ശിഷ്യർ നിരവധി മഠങ്ങൾ തുറന്നു .തിരുവനന്തപുരത്തു ഗാന്ധാരി അമ്മൻകോവിൽ ഉണ്ടാകാൻ കാരണം അയ്യാവാണ്‌ . പ്രൊഫസ്സർ "മനോൻമണീയം" പി. സുന്ദരം പിള്ള, അപ്പാവു വക്കീൽ എന്നിവരും ചേർന്ന്അയ്യാ രൂപം കൊടുത്തതാൺ` ചെന്തിട്ടയിലെ "ശൈവപ്രകാശ സഭ". അവിടെയും പേട്ട രാമൻപിള്ളയാശാന്റെ "ജ്ഞാനപ്രജാഗാര സഭ"യിലും സ്കന്ദ പുരാണം, ശിവപുരാണം, ഹാലാസ്യ മാഹാത്മ്യം, തിരുവാചകം എന്നിവയെക്കുറിച്ചു അയ്യാ പ്രഭാഷണപരമ്പരകൾ നടത്തിയിരുന്നു. ജ്ഞാനപ്രജാഗാരത്തിലെ സ്ഥിരം സന്ദർശകനായിരുന്ന കൊല്ലൂർ കുഞ്ഞൻപിള്ളയെ ആറു വർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണ് 1889 ലെ ചിത്രാപൌർണമി ദിനം അയ്യാ ശിഷ്യനാക്കി "ബാലാസുബ്രഹ്മണ്യ മന്ത്രം" ഓതിക്കൊടുത്തത്‌. കുഞ്ഞ്ന്റെ അപേക്ഷപ്രകാരം കൂട്ടുകാരനായ നാണുവിന്അടുത്ത വർഷത്തെ (1890) ചിത്രാ പൌർണമിക്കു മന്ത്രം ഓതിക്കൊടുത്തു ശിഷ്യനാക്കി. നാലു വർഷം അവർ അയ്യാവിനോടൊപ്പം കഴിഞ്ഞു. അയ്യാവിന്റെ ഭാര്യ കമലാമ്മാൾ അവരുടെ പോറ്റമ്മയായി. അയ്യാവിന്റെ തമിഴ്താളിയോല ഗ്രന്ഥം നോക്കി ചട്ടമ്പി സ്വാമികൾ തയ്യാറാക്കിയതാണ്‌ "പ്രാചീന മലയാളം". ശിവരാജ യോഗം(ഇതിലാണ്നാദാനുസന്ധാനം), ദേവോപാസന, അരുപോപാദനം, പ്രാണായാമം. ഹഠയോഗം, ശരീര ധർമ്മ ശാസ്ത്രം, വൈദ്യ ജ്യോതിഷം, കർമകാണ്ഡം(ഇതിലാണ്പ്രതിഷ്ഠാ വിധികൾ) എന്നിവ ശിഷ്യർക്കുപദേശിച്ചു കൊടുത്തു. ശിഷ്യയായ കൊല്ലത്തമ്മയുമായി മരുത്വാമലയിൽ ശിഷ്യരെ തപസ്സിനു വിട്ടതും അയ്യാസ്വാമികളാണ്ഷഷ്ടി പൂർത്തിയിലെത്തിയ 1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്റസിഡൻസി സൂപ്രണ്ട്ആയിരുന്നു. ആയില്യം തിരുനാളിനു ശേഷം മഹാരാജാവായ ശ്രീമൂലം തിരുനാളും അയ്യാവിനെ ആദരിച്ചിരുന്നു .അശ്വതി നാളിൽ ജനിച്ച അയ്യാ സമാധിക്കു തിരഞ്ഞെടുത്തത്ജൻമ നാളായ " മകം" (1909 കർക്കിടകം) ആയിരുന്നു.
അയ്യാസ്വാമികളുടെ സമാധിസ്ഥലമായ തൈക്കാട്ടെ വെള്ളാള ശ്മശാനത്തിൽ നിന്നും സ്ഥലം പൊന്നും വിലക്കെടുത്ത്അവിടെ ശിവ ശക്തി ക്ഷേത്രം നിർമ്മിക്കപ്പെട്ടു. 1943 അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തിയത്ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അയ്യാ സ്വാമികളുടെ പടം കനകക്കുന്നു കൊട്ടരത്തിലെ തേവാരപ്പുരയിൽ എല്ലാ ദിവസവും പൂജിക്കപ്പെടുന്നു. ശങ്കരാചാര്യർക്കു ശേഷം മഹത്തായ സന്യാസി പരമ്പരകൾ ഉണ്ടായത്അയ്യാസ്വാമികൾക്കാണ്‌ . അയ്യാ വൈകുണ്ഠൻ, ശ്രീ നാരായണ ഗുരു,ചട്ടമ്പി സ്വാമികൾ, സ്വയം പ്രാകശ യോഗിനിയമ്മ എന്നിവരുടെ ശിഷ്യർ നിരവധി മഠങ്ങൾ തുറന്നു .തിരുവനന്തപുരത്തു ഗാന്ധാരി അമ്മൻകോവിൽ ഉണ്ടാകൻ കാരണം അയ്യവാണ്‌ . പ്രൊഫസ്സർ "മനോൻമണീയം" പി. സുന്ദരം പിള്ള, അപ്പാവു വക്കീൽ എന്നിവരും ചേർന്ന്അയ്യാ രൂപം കൊടുത്തതാൺ` ചെന്തിട്ടയിലെ "ശൈവപ്രകാശ സഭ". അവിടെയും പേട്ട രാമൻപിള്ളയാശാന്റെ "ജ്ഞാനപ്രജാഗാര സഭ"യിലും സ്കന്ധപുരാണം, ശിവപുരാണം, ഹാലാസ്യ മാഹാത്മ്യം, തിരുവാചകം എന്നിവയെക്കുറിച്ചു അയ്യാ പ്രഭാഷണപരമ്പരകൾ നടത്തിയിരുന്നു. ജ്ഞാനപ്രജാഗാരത്തിലെ സ്ഥിരം സന്ദർശകനായിരുന്ന കൊല്ലൂറ്കുഞ്ഞൻപിള്ളയെ ആറു വർഷതെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശെഷമ്മണ്‌ 1889 ലെ ചിത്രാപൌർണമി ദിനം അയ്യാ ശിഷ്യനാക്കി "ബാലാസുബ്രഹ്മണ്യ മന്ത്രം" ഓതിക്കൊടുത്തത്‌. കുഞ്ഞ്ന്റെ അപേക്ഷപ്രകാരം കൂട്ടുകാരനായ നാണുവിന്അടുത്ത വർഷത്തെ (1890) ചിത്രാ പൌർണമിക്കു മന്ത്രം ഓതിക്കൊടുത്തു ശിഷ്യനാക്കി. നാലു വർഷം അവർ അയ്യാവിനോടൊപ്പം കഴിഞ്ഞു. അയ്യാവിന്റെ ഭാര്യ കമലാമ്മാൾ അവരുടെ പോറ്റമ്മയായി. അയ്യാവിന്റെ തമിഴ്താളിയോല ഗ്രന്ഥം നോക്കി ചട്ടമ്പി സ്വാമികൾ തയ്യാറാക്കിയതാണ്‌ "പ്രാചീന മലയാളം". ശിവരാജ യോഗം(ഇതിലാണ്നാദാനു സന്ധാനം), ദേവോപാസന, അരുപോപാദനം, പ്രാണായാമം. ഹടയോഗം,ശരീര ധർമ്മ ശാസ്ത്രം ,വൈദ്യ ജ്യോതിഷം ,കർമ്മ കണ്ഢം( ഇതിലാണ്പ്രതിഷ്ഠാ വിധികൾ) എന്നിവ ശിഷ്യർക്കുപദേശിച്ചു കൊടുത്തു. ശിഷ്യയായ കൊല്ലത്തമ്മയുമായി മരുത്വാമലയിൽ ശിഷ്യരെ തപസ്സിനു വിട്ടതും അയ്യാസ്വാമികളാണ്
നവോത്ഥാന പ്രവർത്തനങ്ങൾ
ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതി- മത- വർഗ്ഗ-വർണ്ണ-ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കു് ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു. സവർണ്ണർ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയൻ"," എന്നു വിളിച്ചപ്പോൾ.
"ഇന്ത ഉലകത്തിലെ
ഒരേ ഒരു മതം താൻ
ഒരേ ഒരു ജാതി താൻ
ഒരേ ഒരു കടവുൾ താൻ
എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.
അയ്യാസ്വാമികളുടെ പ്രവചനങ്ങൾ
ആയിരത്തി എൺപത്തിനാല്മിഥുനമാസത്തിലെ അവസാന ചൊവ്വാഴ്ച(൧൯൦൯ ജൂലൈ ൧൩) പതിവു പോലെ ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാൻ അയ്യസ്വാമികൾ പോയി. അടുത്ത ചൊവ്വാഴ്ച്ച താൻ സമാധി ആവാൻ തീരുന്മാനിച്ചു എന്നറിയിച്ചു. "മാറ്റിവയ്ക്കാൻ പാടില്ലേ?"എന്നു ചോദിച്ചപ്പോൾ "ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മറുപടി.താൻ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങൾ മറന്നു പോയിരിക്കാം എന്നു മഹാരാജാവു പറഞ്ഞപ്പോൾ ഇളയ തമ്പുരാട്ടി (സേതുപാർവതിഭായ്) നാലു വർഷം കഴിഞ്ഞ് ഒരു ആൺകുട്ടിക്കു ജന്മം നൽകുമെന്നും കുട്ടി നല്ല മഹാരാജാവാകുമെന്നും എന്നാൽ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.(അൻപതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്സ്വാമികൾ മുൻ കൂട്ടി കണ്ടു) രാജകുമാരന്റെ പന്ത്രണ്ടാം വയസ്സിൽ കർക്കിടകത്തിലെ അമാവാസി കഴിഞ്ഞ്ഒരാഴ്ച ആലസ്യമായിക്കിടന്ന്മഹാരാജാവ്`നാടു നീങ്ങുമെന്നും സ്വാമികൾ പ്രവചിച്ചു. തുടർന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി
ഭാരതത്തിൽ കറ്റാഴനാർ പട്ടെനെവെ പരവുകാലം
കന്നിയർകൾ വാസമില്ലാ കാട്ടുമലർ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വൻ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കൾ കൈയേന്തിനിർപ്പാർ
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"
(ഭാരതത്തിൽ കറ്റാഴ നാർ പട്ടെന്ന പേരിൽ പ്രചരിക്കും.കന്യകമാർ വാസനയില്ലാത്ത കാട്ടുപൂക്കൾ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഷ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതിൽ കൊലപാതകങ്ങൾ നടക്കും. വഴികളിൽ പിടിച്ചുപറി സാധാരണമാകും. ഉടുതുണിക്കും കഞ്ഞിക്കും ജനങ്ങൾ യാചിക്കും. ഉത്തര ഭാരതം വേർപെട്ടു പോകും. ഇതു നിശ്ചയം).കൊട്ടാരത്തിൽ നിന്നും മടങ്ങുമ്പോൾ പുത്തരിക്കണ്ടം വരമ്പിൽ വച്ച്അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടോ രാജാക്കൾ വയ്ക്കിറേൻ.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം" എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പിൽക്കാലത്തു ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിൻറെ പ്രതിമ അനാഛാദനം ചെയ്തത്പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.
ശിഷ്യഗണം
സ്വാതി തിരുനാൾ, അയ്യാ വൈകുണ്ഠൻ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു,കൊല്ലത്ത്അമ്മ,അയ്യൻകാളി ,കേരള വർമ്മ കോയിത്തമ്പുരാൻ, പേഷ്കാർ മീനക്ഷി അയ്യർ ,ചാല സൂര്യ നാരയണ അയ്യർ,ചാല അറുമുഖ വാധ്യാർ ,ചാല മണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്ചിദംബരം പിള്ള,കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള, കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ, കൽപട കണിയാർ ,മണക്കാട്ഭവാനി , പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ ആനവാൽ ശങ്കര നാരായണ അയ്യർ, അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,പാറശ്ശാല മാധവൻ പിള്ള,തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര) മണക്കാട് നല്ലപെരുമാൾ കേള്വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻതുടങ്ങി 51 പേർ ശിഷ്യരായിരുന്നു. തമിഴ് സിദ്ധന്മാരുടെ ശിവയോഗവും പതഞ്ജലി മഹർഷിയുടെ രാജയോഗവും രൂപ-അരൂപ ഉപാസനയും ചേർന്ന ശിവരാജയോഗവിദ്യയിൽ നിഷ്ണാതനായിരുന്നു.
കൃതികൾ
ജ്ഞാനം, യോഗം, ഭക്തി എന്നിവയ്ക്ക് ആധ്യാത്മിക ജീവിതത്തിൽ അതിപ്രധാനമായ സ്ഥാനം നല്കിയിരുന്ന സ്വാമിയുടെ ശിഷ്യത്വത്തിൽ പല മഹാന്മാരും ജീവിതലക്ഷ്യം ജ്ഞാനസമ്പാദനമാണെന്നു കണ്ടെത്തുകയും വ്രതം, അനുഷ്ഠാനങ്ങൾ, ഉപാസന എന്നീ മാർഗങ്ങളിലൂടെ കൈവല്യസിദ്ധിക്കായി അനവരതം യത്നിക്കുകയും ചെയ്തു. ശിവരാജയോഗമെന്ന വേദാന്ത തത്ത്വം സാധന ചെയ്യേണ്ട വിധത്തെക്കുറിച്ച് ഇദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തന്റെ യോഗസാധനയുടെയും സിദ്ധിമാർഗങ്ങളുടെയും വിവരണങ്ങൾ അടങ്ങുന്ന ഒട്ടേറെ കൃതികൾ ഇദ്ദേഹം രചിച്ചു.
  • ബ്രഹ്മോത്തര കാണ്ഢം,
  • പഴനി വൈഭവം
  • രാമായണം പാട്ട്
  • ഉജ്ജയിനി മഹാകാളി പഞ്ചരത്നം
  • തിരുവാരൂർ മുരുകൻ,
  • കുമാര കോവിൽ കുറവൻ
  • ഉള്ളൂരമർന്ന ഗുഹൻ
  • രാമായണം സുന്ദര കാണ്ഢം
  • ഹനുമാൻ പാമാലൈ
  • എന്റെ കാശി യാത്ര

Wikipedia

Search results